സന്തോഷ് ട്രോഫി: സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

Thursday 21 January 2016 9:43 pm IST

കൊച്ചി: സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിന്റെ പരിശീലനം ആരംഭിച്ചു. കോതമംഗലം എംഎ കോളേജ് ഗ്രൗണ്ടിലാണ് പരിശീലനം. 35 അംഗങ്ങളാണ് സാധ്യതാ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അന്തിമ ടീമിനെ ക്യാമ്പിനുശേഷം പ്രഖ്യാപിക്കും. വി.എ. നാരായണ മേനോന്‍ (തൃശൂര്‍) ആണ് ടീമിന്റെ പരിശീലകന്‍. സി. ഹാരി ബെന്നി (എറണാകുളം) സഹപരിശീലകന്‍. ഗോള്‍കീപ്പര്‍ കോച്ച് ഫിറോസ് ഷെരീഫ് (തിരുവനന്തപുരം). ഫെബ്രുവരി 9 മുതല്‍ 14 വരെ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയമാണ് ദക്ഷിണമേഖലാ മത്സരങ്ങളുടെ വേദി. ആതിഥേയരായ തമിഴ്‌നാട്, തെലങ്കാന, അന്‍ഡമാന്‍ നിക്കോബാര്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് കേരളം. സാധ്യതാ ടീം: ഗോള്‍ കീപ്പര്‍മാര്‍- സ്‌കൈലിന്‍ (തിരുവനന്തപുരം), കെ. മിര്‍ഷാദ് (കാസര്‍കോട്), അജ്മല്‍ (പാലക്കാട്). പ്രതിരോധം- നജേഷ്, നൗഫല്‍ (കാസര്‍കോട്), എം.ഡി. ഡിബിന്‍, ശ്രീരാഗ്, ജിയാദ് ഹസന്‍ (കോട്ടയം), രാഹുല്‍ വി. രാജ് (തൃശൂര്‍), സി.എക്‌സ്. ബ്രയാന്‍ സേവ്യര്‍ (എറണാകുളം), ബി.ടി. ശരത് (കൊല്ലം), അജ്മലുദ്ദീന്‍, ഷാനിദ് (മലപ്പുറം), നജുമുദ്ദീന്‍ കളരിക്കല്‍ (ആലപ്പുഴ), പി.എം. റിഷിത് (കോട്ടയം). മധ്യനിര: അഖില്‍ജിത് (തൃശൂര്‍), പ്രവീണ്‍കുമാര്‍, സജേഷ് (കാസര്‍കോട്), എന്‍.എം. റിയാസ്, ഇ. സാജിദ് (കോഴിക്കോട്), അഷ്‌കര്‍, മുഹമ്മദ് റാഫി (എറണാകുളം), നിര്‍മ്മല്‍ കുമാര്‍ (കണ്ണൂര്‍), നഹാസ് (കോട്ടയം), അഷ്‌കര്‍ (എറാണാകുളം), ഷിജു (തിരുവനന്തപുരം). മുന്നേറ്റം: സല്‍മാന്‍, വി.പി. സുഹൈര്‍, മൗസൂഫ് നൈസാന്‍(കോട്ടയം), മുഹമ്മദ് പറക്കോട്ടില്‍, ഫിസാല്‍ റഹ്മാന്‍ (പാലക്കാട്), മുനീര്‍ (എറണാകുളം), എം. ഷിജു, കിരണ്‍കുമാര്‍ (കാസര്‍കോട്), പി.എം. ഷജീര്‍ (വയനാട്), നസ്‌റുദ്ദീന്‍ (മലപ്പുറം).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.