കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്

Thursday 21 January 2016 10:40 pm IST

പൊന്‍കുന്നം: കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്. ഇന്നലെ പുലര്‍ച്ചെ ദേശീയ പാത 183ല്‍ വാഴൂര്‍ പതിനേഴാം മൈലിന് സമീപം കാര്‍ റബര്‍ തോട്ടത്തിലേക്ക് മറിഞ്ഞാണ് അപകടം. പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി ഷിയാസി (32)നെ വൈക്കം ആശുപത്രിയിലും ക്രിസ്റ്റി, ജിന്‍സ്, റാഫി എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ആര്‍ക്കും പരിക്ക് ഗുരുതരമല്ല. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകുന്നതിനിടെ എതിരേ വന്ന വാഹനത്തില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പള്ളിക്കത്തോട് പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.