ഇടമറ്റത്ത് ഏഴ് കടകളില്‍ മോഷണം

Thursday 21 January 2016 10:42 pm IST

പാലാ: ഇടമറ്റത്ത് ഏഴ് കടകളില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നു. മുണ്ടാട്ടുചുണ്ടയില്‍ സ്റ്റോഴ്‌സ്, അനുപം ടെയ്‌ലേഴ്‌സ്, അമേയ ബേക്കറി, ചക്കാലയ്ക്കല്‍ സ്റ്റോഴ്‌സ്, ഗോപാലകൃഷ്ണ ഹാര്‍ഡ്‌വെയേഴ്‌സ്, കോട്ടയില്‍ ടെക്‌സ്റ്റൈല്‍സ്, നിര്‍മ്മാല്യം ബേക്കറി എന്നിവടങ്ങളിലാണ് മോഷണം നടന്നത്. എല്ലായിടത്തുനിന്നും പണം അപഹരിക്കപ്പെട്ടു. മറ്റ് സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. പാലാ പോലീസ് കേസ്സെടുത്തു. പ്രദേശത്ത് രാത്രികാല പോലീസ് പട്രോളിംഗ് ഊര്‍ജ്ജിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.