കൊച്ചി: പത്മ പുരസ്കാരങ്ങള്‍ റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിക്കാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണോ പേരുകള്‍ നിര്‍ദ്ദേശിച്ചതെന്ന് പരിശോധിക്കാന്‍ സമയമില്ലെന്ന് ഹൈക്കോടതി.
പത്മ പുരസ്കാരങ്ങള്‍ക്ക് പേരുകള്‍ നിര്‍ദ്ദേശിക്കുന്നത് സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചല്ലെന്ന് ആരോപിച്ച് വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി.ബി. ബിനു നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് പരിഗണിച്ചത്.
ഹര്ജിക്കാരന് പിന്നീട് ഈ വിഷയത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്നും വ്യക്തമാക്കി ഡിവിഷന് ബെഞ്ച് ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: