ഹോപ്പിലെ അന്തേവാസികള്‍ക്ക് കാരുണ്യ സ്പര്‍ശവുമായി കുമ്മനം

Saturday 8 April 2017 10:42 pm IST

 

കുമ്മനം രാജശേഖരന്‍ പിലാത്തറയിലെ ഹോപ്പ് പുനരധിവാസ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍

പയ്യന്നൂര്‍: അംഗപരിമിതരും അശരണരും നിരാലംബരുമായ പിലാത്തറ ഹോപ്പ് റിഹാബിലേറ്റഷന്‍ സെന്ററിലെ അന്തേവാസികള്‍ക്ക് കാരുണ്യ സ്പര്‍ശവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെത്തി. കേരള വിമോചനയാത്രയുടെ പിലാത്തറയിലെ സ്വീകരണത്തിന് ശേഷമാണ് ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ. എസ്. ജയമോഹന്‍, പ്രസിഡണ്ട് ഇ. കുഞ്ഞിരാമന്‍ എന്നിവരോടൊപ്പം കുമ്മനം ഹോപ്പിലെത്തിയത്.

അന്തേവാസികള്‍ക്ക് മധുരവും പഴങ്ങളും നല്‍കിയ ശേഷം എല്ലാവര്‍ക്കും പുതപ്പുകളും കൈമാറി അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നാണ് കുമ്മനം മടങ്ങിയത്. ഓരോ അന്തേവാസികളെയും നേരില്‍ കണ്ടശേഷം രണ്ടുദിവസത്തെ ഭക്ഷണ ചിലവിനുള്ളതുകയും അദ്ദേഹം ഹോപ്പ് അധികൃതര്‍ക്ക് കൈമാറി. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, നേതാക്കളായ പി. സത്യപ്രകാശന്‍ മാസ്റ്റര്‍, കെ. രഞ്ജിത്ത്, വിജയന്‍ മാങ്ങാട്, ശങ്കരന്‍ കൈതപ്രം തുടങ്ങിയവരും കുമ്മനത്തോടൊപ്പം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.