കോഴിക്കോട്: ഭാരതീയ വിചാരകേന്ദ്രത്തിന്റെ 33-ാം സംസ്ഥാന സമ്മളനം പ്രതിനിധി സമ്മേളനത്തോടെ ഇന്ന് തുടങ്ങും. കോഴിക്കോട് ശിക്ഷക് സദനില്‍ പ്രതിനിധി സമ്മേളനം രാവിലെ 10 ന് ആരംഭിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിക്കും. ഡയറക്ടര്‍ പി.പരമേശ്വരന്, അസിസ്റ്റന്റ് ഡയറക്ടര്‍ ആര്.സഞ്ജയന്, ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, സംഘടനാ സെക്രട്ടറി ക.ഭാ. സുരേന്ദ്രന് എന്നിവര്‍ പങ്കെടുക്കും.
നാളെ തളി ഗുരുവായൂരപ്പന് ഹാളില്‍ കേരള നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഡോ.എം.ജി.എസ്. നാരായണന് ഉദ്ഘാടനം ചെയ്യും. പി. പരമേശ്വരന് , ഡോ.എം. മോഹന്‍ദാസ്, ഡോ. പ്രഭാകരന് പലേരി, കെ.സി.സുധീര്‍ ബാബു എന്നിവര്‍ സംസാരിക്കും. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റീജ്യണല്‍ ഡയറക്ടര്‍ (റിട്ട) കെ.കെ. മുഹമ്മദ് പുരാണ-ഇതിഹാസങ്ങള്‍ ആര്‍ക്കിയോളജി വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ സംബന്ധിച്ച് മുപ്പതില്പരം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഞായറഴാച് മലബാര്‍ വികസനം സാദ്ധ്യതകള്‍ വെല്ലുവിളികള്‍, അംബേദ്ക്കര്‍ ചിന്തയുടെ പ്രസക്തി എന്നീ വിഷയങ്ങള്‍ സംബന്ധിച്ച സെമിനാര്‍ നടക്കും. സമാപന സമ്മേളനത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല പ്രൊ. വൈസ് ചാന്സ്ലര് ഡോ. പി. മോഹനന്, രാജീവ് ശ്രീനിവാസന്, ആര്. സഞ്ജയന്, ഡോ. സി.ഐ. ഐസക്ക് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: