തിരുവനന്തപുരം: കേന്ദ്ര നഗരവികസന മന്ത്രി എം.വെങ്കയ്യനായിഡു കന്യാകുമാരി വിവേകാനന്ദപ്പാറയിലെ വിവേകാനന്ദ സ്മാരകം സന്ദര്‍ശിച്ചു. അമേരിക്കക്ക് പോകുംമുമ്പ് ഈ പാറയില്‍ ധ്യാനമിരുന്ന വിവേകാനന്ദന് നമ്മുടെ സനാതന മൂല്യങ്ങള്‍ ലോകമെങ്ങും എത്തിച്ച യഥാര്‍ത്ഥ സന്യാസിവര്യനായിരുന്നുവെന്ന് വെങ്കയ്യനായിഡു പറഞ്ഞു.
രാജ്യത്തെ യുവജനങ്ങള്‍ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഇവിടം സന്ദര്‍ശിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: