തിരുവനന്തപുരം: ഭാവാഭിനയത്തിന്റെ നവരസങ്ങളുടെ ഭാവലയത്തോടെ എച്ച്എസ് വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്ടില്‍ മലപ്പുറം ജില്ലയിലെ എച്ച് എംവൈഎച്ച്എസ് എസിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി റെഷ.വി ഒന്നാംസ്ഥാനത്തത്തി. അഭിനയവും മാജിക്കിലും മിടുക്കുകാട്ടി ആദരവ് നേടിയ റെഷ അപ്പീലോടെ കടന്നുവന്ന് പ്രേക്ഷകമനസിനെ ത്രസിപ്പിക്കുന്ന രീതിയിലുള്ള പ്രകടനമാണ് കാവ്ചവച്ചത്. റെഷയുടെ ഭാവ വ്യത്യാസങ്ങള്‍ക്ക് വന്‍കരഘോഷമാണ് ലഭിച്ചത്. വയനാട്ടിലെ ആദിവാസി സ്ത്രീയുടെ പ്രസവമാണ് റെഷ വേദിയില്‍ ഭാവാഭിനയമികവോടെ കാഴ്ചവച്ചത്.
ഗര്‍ഭണിയായ ആദിവാസി സ്ത്രീയെ ഹര്‍ത്താല്‍ ദിനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സാധിക്കാതെ വരുന്നു. അവസാനം അതുവഴിവന്ന ആമ്പുലന്‍സില്‍ കയറ്റി പോകുന്ന യാത്രാ മധ്യേ മൂന്നുകുട്ടികളെ പ്രസവിക്കുന്നു. കുട്ടികളില്ലാതെ വര്‍ഷങ്ങളോളം കാത്തിരുന്നതായിരുന്നു ഈ ആദിവാസി സ്ത്രീ. എന്നാല്‍ ജനിച്ചയുടനെ മൂന്നുകുട്ടികളും മരിക്കുന്നു. ഇതുകണ്ട് ഭ്രാന്തിയെപ്പോലെ അലമുറയിടുന്ന രംഗവും പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയുടെ ഭാവങ്ങളും അവതരിപ്പിച്ചാണ് റെഷ ഒന്നാംസ്ഥാനത്തെത്തിയത്. അഭിനയത്തിലും മാജിക്കിലും ആര്.ശങ്കര്‍ ഫൗണ്ടേഷന്, പൂന്താനം സാഹിത്യോത്സവ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മലപ്പുറം വെള്ളാഞ്ചിറ ഹുസൈന്റെ മകളാണ് റെഷ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: