കോട്ടയം: മള്ളിയൂര്‍ ഭാഗവതഹംസജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള അഖിലഭാരത ഭാഗവതാമൃതസത്രത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രം അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 95-ാം മള്ളിയൂര്‍ ഭാഗവതഹംസ ജയന്തി സമ്മേളനം ഫെബ്രുവരി 2 നാണ്.
സത്രത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഭാഗവതരഥഘോഷയാത്ര അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്നും ഇന്ന് രാവിലെ 7 ന് ആരംഭിക്കും. നാളെ രാവിലെ 9 ന് ആഘോഷപരിപാടികളുടെ ഉദ്ഘാടനം മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. 9 ദിവസം നീണ്ടുനില്‍ക്കുന്ന സത്രത്തില്‍ പ്രഗത്ഭരായ ഭാഗവതാചാര്യന്മാര്‍ 51 വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
സത്രത്തില്‍ പൂര്‍ണ്ണമായും പങ്കെടുക്കുന്നവര്‍ക്ക് ക്ഷേത്രാങ്കണത്തില്‍ തന്നെ താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗജന്യമായ ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. 24000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള പന്തലാണ് സത്രത്തിനായി ഒരുക്കിയിട്ടുള്ളത്.
എല്ലാദിവസും രാവിലെ ആറു മുതല്‍ പ്രഭാഷണവും പാരായണവും ആരംഭിക്കും. നൊച്ചൂര്‍ വെങ്കിട്ടരാമന്, എ.കെ ബാലകൃഷ്ണപിഷാരടി, വെണ്മണി കൃഷ്ണന് നമ്പൂതിരി, കിഴക്കേടം ഹരിനാരായണന് നമ്പൂതിരി, മുംബൈ ചന്ദ്രശേഖരശര്മ്മ, കെ.പി ശശികലടീച്ചര്‍, പ്രൊഫ. വൈദ്യലിംഗശര്‍മ്മ തുടങ്ങിയ പ്രമുഖര്‍ പ്രഭാഷണം നടത്തും.
എല്ലാ ദിവസവും രാത്രി ഏഴു മുതല്‍ കലാവിരുന്നും അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: