മൂവാറ്റുപുഴ: സംസ്കൃത പണ്ഡിതന് പെരിങ്ങഴ കൊട്ടുക്കല്‍മന ഡി. ശ്രീമാന്‍ നമ്പൂതിരി (96) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍. കവിതകളും ലേഖനങ്ങളും വിവര്‍ത്തന കൃതികളുമടക്കം അറുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. വേദം, ഉപനിഷത്തുകള്‍ എന്നിവയില്‍ പാണ്ഡിത്യം നേടിയ നമ്പൂതിരി അന്നകരീനിന അടക്കമുള്ള റഷ്യന്‍ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഉപനിഷത്ത് സര്‍വസ്വം എന്ന പുസ്തകമാണ് അദ്ദേഹത്തിന്റെ വേദജ്ഞാനം പുറത്തുകൊണ്ടുവന്നത്.
ഏഴ് കൊല്ലം കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ച ദേശബന്ധു പത്രത്തിന്റെ സഹപത്രാധിപനായിരുന്നു. വിവിധ സ്കൂളുകളില്‍ അദ്ധ്യാപകനായിരുന്നു. ഭാര്യ: പരേതയായ പത്മാവതി അന്തര്‍ജനം (പുനല്ലൂര് കോട്ടവട്ടം ഇന്ദിരാസദനം കുടുംബാംഗം) മകന്: ദാമോദരന്‍ നമ്പൂതിരി (മേല്‍ശാന്തി പെരിങ്ങഴ മറ്റപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം). മരുമകള്‍: കൊട്ടാരക്കര പെരുമ്പ ഇല്ലം വയക്കല്‍ അനിതാദേവി (മൂവാറ്റുപുഴവാലി ഇറിഗേഷന്‍ വകുപ്പ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: