പുനലൂര്‍: റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നു. പൊതികളിലാക്കിയ കഞ്ചാവാണ് വന്‍തോതില്‍ വിറ്റഴിക്കുന്നത്. മാസങ്ങളായി റെയില്‍വേ സ്റ്റേഷന് പരിസരം കഞ്ചാവ് വില്‍പ്പനക്കാരുടെ താവളമായി മാറിയിരിക്കുകയാണ്. പത്തോളം സംഘങ്ങളാണ് ഇവിടെ കഞ്ചാവ് വില്‍പ്പന നടത്തുന്നത്. കഴിഞ്ഞദിവസം പോലീസ് നടത്തിയ റെയ്ഡില്‍ മൈലക്കല്‍ സ്വദേശി അപ്പു(50)വിനെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി കേസുകളില്‍ പ്രതിയായിരുന്ന അപ്പു മീന്‍കച്ചവടത്തിന്റെ മറവിലാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. പൊതികളിലാക്കിയ കഞ്ചാവിന് ആവശ്യക്കാര്‍ ഏറെയാണ് . സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷന് പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: