പൂച്ചാക്കല്‍: പെരുമ്പളം ദ്വീപ് നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി പാണാവള്ളിയില്‍ നിന്ന് പെരുമ്പളത്തേക്കുള്ള ജങ്കാര്‍ സര്‍വീസ് ഇന്ന് മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും.
ദ്വീപ് നിവാസികളടെ കാലങ്ങളായുള്ള ആവശ്യമാണിത് ജലഗതാഗത വകുപ്പിന്റെ ബോട്ടുകളെയാണ് സഞ്ചാരത്തിനായി ഇവര്‍ ആശ്രയിച്ചിരുന്നത്. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച് അപകടാവസ്ഥയിലായ ബോട്ടുകളാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതടക്കം എല്ലാ ആവശ്യങ്ങള്‍ക്കും പാണാവള്ളി പുത്തോട്ട എന്നിവിടങ്ങളെയാണ് ആശ്രയിക്കുന്നത്.
ഇവിടങ്ങളിലേക്ക് എത്തിപ്പെടാന്‍ ജലഗതാഗ മാര്‍ഗങ്ങള്‍ മാത്രമാണ് ആശ്രയം. യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാലങ്ങളായി ദ്വീപ് നിവാസികള്‍ നടത്തിവന്ന പ്രതിഷേധത്തിന് ഇതോടെ പരിഹാരമാകും.ഉച്ചയ്ക്ക് രണ്ടിന് പെരുമ്പളം മാര്‍ക്കറ്റ് ജെട്ടിക്ക് സമീപം നടക്കുന്ന സമ്മേളനത്തില്‍ എ.എം.ആരിഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും.കേരള സ്റ്റേറ്റ് ഇന്‍ലാന്റ് ആന്‍ഡ് നവിഗേഷന്‍ കോര്‍പ്പറേഷനു 1.75 കോടിരൂപാ നല്‍കിയാണ് ജങ്കാര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: