ഏലപ്പാറ: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്ര ഫെബ്രുവരി 3ന് ഏലപ്പാറയില്‍ എത്തും. യാത്രയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഏലപ്പാറയില്‍ ആരംഭിച്ചു. പെരിയാര്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ വച്ച് കൂടിയ സ്വാഗത സംഘരൂപീകരണത്തില് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ബിനു കൈമള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആര് പ്രശാന്ത്കുമാര്‍ ചെയര്‍മാനായും അജയന് കെ തങ്കപ്പന് വൈസ് പ്രസിഡന്റായും, ശ്രീകുമാര്‍, എസ് കാളീശ്വരന്‍, റ്റി രാജേന്ദ്രന്, പ്രതീഷ് എന്നിവരെ രക്ഷാധികാരികളായും കെ എന്‍ രാജേന്ദ്രന്, ഭുവനചന്ദ്രന്, സി ഡി മുരളീധരന് തുടങ്ങിയവരെ ജനറല്‍ കണ്‍വീനറായും സി സന്തോഷ് കുമാര്‍, കെ വി മുരളീധരന്, ധര്മ്മിഷ്ഠന് എന്നിവരടങ്ങുന്ന 501 അംഗ കമ്മിറ്റിക്ക് രൂപം നല്കി. പീരുമേട് താലൂക്കിലെ കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: