പുറ്റടി: പുറ്റടി ടൗണില്‍ പ്രവര്‍ത്തിക്കുന്ന അന്ന ഫാസ്റ്റ് ഫുഡ് ആന്റ് ബേക്കറിയില്‍ ഗ്യാസ് സിലിണ്ടര്‍ ലീക്കായി തീപിടിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് 2.45നായിരുന്നു അപകടം. അടുക്കള ഭാഗത്ത് നാല് സിലിണ്ടര്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ ഒരു സിലിണ്ടറിനാണ് തീപിടിച്ചത്. ഉടന്‍ തന്നെ കട്ടപ്പന ഫയര്‍ഫോഴ്സ് ഉടന്‍ സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. ലീക്കുണ്ടായ സിലിണ്ടര്‍ ഏതാനും മിനിറ്റുകള്‍ക്കകം പൊട്ടിത്തെറിക്കുന്ന സ്ഥിതിയിലായിരുന്നെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.വന്‍ ജനക്കൂട്ടമാണ് തീപിടിത്തമറിഞ്ഞ് ഇവിടെ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: