വികസിക്കേണ്ടത് ഓരോരുത്തരുടെയും ഹൃദയം കുമ്മനം

Friday 22 January 2016 8:53 pm IST

ഇരിട്ടി: വികസിക്കേണ്ടത് ഓരോ മനുഷ്യന്റെയും ഹൃദയമാണ്. നമുക്ക് വികസനം വേണം അന്നവും, മണ്ണും, വെള്ളവും തൊഴിലും കിട്ടാതെ എന്ത് വികസനം. എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് എഴുതി കൊടുത്ത് കൊണ്ടുള്ള വികസനമല്ല നമുക്ക് ആവശ്യം.ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. വിമോചന യാത്രക്ക് ഇരിട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മനുഷ്യന്റെയും ഹൃദയത്തില്‍ കാരുണ്യം വേണം. ഹൃദയം മനുഷ്യത്വം കൊണ്ട് നിറയണം. സാമൂഹ്യ പ്രതോബദ്ധതയുള്ള സമൂഹം ഇവിടെ സൃഷ്ടിക്കപ്പെടണം. കാലാകാലമായി ഭരിച്ച സര്‍ക്കാറുകള്‍ കുപ്പയില്‍ നിന്നും ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് ഇവിടുത്തെ ആദിവാസികളെ എത്തിച്ചിരിക്കയാണ്. ഒരു വലിയ മാറ്റം നമുക്ക് ആവശ്യമാണ്. അതിനുള്ള ശ്രമമാണ് എന്റെ ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നത്. അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാര്‍ റബ്ബറിനെ വ്യവസായ ഉത്പന്നമായി മാറ്റിയതാണ് ഇന്നത്തെ റബ്ബര്‍ വിലയിടിവിന് കാരണമായത്. എന്നാല്‍ മോഡി സര്‍ക്കാര്‍ റബ്ബറിന്റെ ഇറക്കുമതി പാടെ നിരോധിച്ചതിലൂടെ റബ്ബര്‍ കര്‍ഷകരെ രക്ഷിക്കുവാനുള്ള ധീരമായ കാല്‍വെപ്പാണു നടത്തിയിരിക്കുന്നതെന്നും കുമ്മനം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ജില്ലാകമ്മിറ്റി അംഗം ആര്‍.പി. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, ഉത്തര മേഖലാ പ്രസിഡന്റ് വി.വി.രാജന്‍ മറ്റു നേതാക്കളായ സി.പി.സംഗീത, രാജി പ്രതാപ്, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, പി.എം.വേലായുധന്‍, കെ.രഞ്ജിത്ത് സജിത്ത് കീഴൂര്‍, സി.ബാബു, എന്‍.വി.ഗിരീഷ്, രാമദാസ് എടക്കാനം, എം.ആര്‍.സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.