മുണ്ടക്കയം: ദേശീയ പാതയില്‍ ഓട്ടോ റിക്ഷയും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്കു പരിക്ക്. മുപ്പത്തിനാലാം മൈല്‍ വ്യാകുലമാത പള്ളിയ്ക്കു സമീപം വെളളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം.
കട്ടപ്പന ഭാഗത്തു നിന്നും വന്ന കാറും മുണ്ടക്കയം ഭാഗത്തുനിന്നും വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കൊക്കയാര്‍ കൊച്ചുപറമ്പില്‍ കെ.വി.അരുണ്‍ (25),മാമൂട്ടില്‍ ജോണ്സണ് ശാമുവേല്‍ (21), വലിയവടക്കേതില് അനന്ദുബാലന്‍(21) എന്നിവരെ മുപ്പത്തിയഞ്ചാം മൈല്‍ എംഎംടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ ഏറ്റവും കൂടുതലായി അപകടം നടക്കുന്ന മേഖലയാണിത്. മുമ്പുണ്ടായ അപകടങ്ങളില്‍ മൂന്നുപേര്‍ മരണപെട്ടിട്ടുണ്ട്. പെരുവന്താനം പൊലീസ് മേല്‍ നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: