റബ്ബര്‍: കേരളം തഴഞ്ഞപ്പോള്‍ കേന്ദ്രം കനിഞ്ഞു - പി.ആര്‍.മുരളീധരന്‍

Friday 22 January 2016 10:06 pm IST

കോട്ടയം: വിലത്തകര്‍ച്ചയിലായിരുന്ന റബ്ബര്‍ മേഖലയില്‍ അനങ്ങാപ്പാറ നയവുമായി കേരളത്തിലെ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് കൂട്ടുമുന്നണി സര്‍ക്കാര്‍ നിലയുറപ്പിച്ചപ്പോള്‍ കര്‍ഷകരുടെ രക്ഷയ്ക്കുവേണ്ടി ഇറക്കുമതി നിരോധിച്ചുകൊണ്ട് ധീരമായ തീരുമാനമെടുത്തത് കേന്ദ്രസര്‍ക്കാരാണെന്നും, മോദി സര്‍ക്കാരിന്റെ കര്‍ഷകനയമാണിത് കാണിക്കുന്നതെന്നും കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍.മുരളീധരന്‍. റബ്ബര്‍ നയത്തില്‍ കേന്ദ്രസര്‍ക്കാരെടുത്ത തീരുമാനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ബിജെപി കോട്ടയം നിയോജകമണ്ഡലം തിരുനക്കരയില്‍ നടത്തിയ ആഹ്ലാദപ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ടി.എന്‍.ഹരികുമാര്‍, പി.ജെ.ഹരികുമാര്‍, കെ.യു.ശാന്തകുമാര്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍, രാജേഷ് ചെറിയമഠം, അനില്‍ രവീന്ദ്രന്‍, രമേശ് കല്ലില്‍, കെ.സി.സന്തോഷ് കുമാര്‍, കുസുമാലയം ബാലകൃഷ്ണന്‍, ജയപ്രകാശ് വാകത്താനം, രാജേഷ് കൈലാസം, കെ.പി.ഭുവനേശ്, അനില്‍ തോട്ടുപുറം, ഷാജി തൈച്ചിറ, ഡോ. പ്രവീണ്‍ ഇട്ടിച്ചെറിയ , ജോമോന്‍ പനച്ചിക്കാട്, നാസര്‍ റാവുത്തര്‍, പ്രവീണ്‍ ദിവാകരന്‍, രാജേഷ് നമ്പിമഠം, അരുണ്‍ ടി.എം, പ്രശാന്ത് ആരതി, ഉണ്ണി വടവാതൂര്‍, സിന്ധു അജിത്, റെജി ചിങ്ങവനം, ടി.കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.