ആലുവ: സംസ്ഥാന പോലീസ് സേനയിലെ വനിതാ പ്രതിനിധ്യം ഇരട്ടിയാക്കി ഉത്തരവിറക്കിയതായി മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നിലവില്‍ പോലീസ് സേനയില്‍ മൂന്നര ശതമാനമുള്ള വനിതാ പ്രാതിനിധ്യം ഏഴര ശതമാനമായിട്ടാണ് ഉയര്‍ത്തിയത്.
ആലുവയില്‍ പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ യൂണിറ്റിനായി നിര്‍മ്മിച്ച പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അന്‍വര്‍ സാദത്ത് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി റേഞ്ച് ഐ മഹിപാല്‍ യാദവ്, റൂറല്‍ എസ്.പി യതീഷ് ചന്ദ്ര, നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, വൈസ് ചെയര്‍പേഴ്സണ്‍ സി. ഓമന, കൗണ്‍സിലര്‍ ഷൈജി രാമചന്ദ്രന്, ഡിവൈഎസ്പി എസ്. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ടെലികമ്മ്യൂണിക്കേഷന്‍ എസ്.പി ജെ. ഹിമേന്ദ്രനാഥ സ്വാഗതവും സി.ഐ പി.ടി. ജോസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: