കാനഡയില്‍ സ്കൂളില്‍ വെടിവയ്പ്പ്; അഞ്ച് മരണം

Saturday 23 January 2016 12:28 pm IST

ഒറ്റാവ: കാനഡയില്‍ സ്‌കൂളില്‍ ഉണ്ടായ വെടിവെയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ പ്രവിശ്യയായ സസ്‌കാഷെവനിലെ ഹൈസ്‌കൂളിന് നേര്‍ക്കാണ് വെടിവെയ്പുണ്ടായത്. വെടിയുതിര്‍ത്തെന്ന് സംശയിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. കുട്ടികളുടെയും മാതാപിതാക്കളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു വെടിവെയ്പ്. ആറോ ഏഴോ തവണ വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിയൊച്ച കേട്ടതോടെ കുട്ടികള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. മുന്‍കരുതല്‍ നടപടിയായി സമീപത്തെ മറ്റൊരു സ്‌കൂളിന് കൂടി അവധി നല്‍കിയിരുന്നു. 900 ത്തോളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. അക്രമി വെടിയുതിര്‍ക്കാന്‍ കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രതിയുടെ വീട്ടിലെ പ്രശ്ന്മായിരിക്കാം ആക്രമണമെന്ന് ലാലോക്ക് മേയര്‍ കെവിന്‍ ജാന്‍‌വിയര്‍ അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.