കൊച്ചി: കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിന്റെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. മുട്ടത്ത് ദേശീയ പാതയോരത്ത് നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന യാര്‍ഡിലെ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടെസ്റ്റ് ട്രാക്കിലാണ് പരീക്ഷണ ഓട്ടം നടത്തിയത്.
ട്രെയിനിലെ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി ട്രെയിനിന്റെ പൂര്‍ണരൂപമാണ് ഇന്ന് ഓടിച്ചത്. പൈലറ്റില്ലാത്ത ട്രെയിനാണ് മെട്രോയ്ക്കായി രൂപകല്പന ചെയ്തതെങ്കിലും ഇന്ന് പൈലറ്റിനെ വച്ചാണ് ട്രെയിന്‍ ഓടിച്ചത്. തിരുവനന്തപുരം സ്വദേശി രാകേഷ് രാധാകൃഷ്ണനും, തൃശൂര്‍ സ്വദേശി സിജോ ജോണുമായിരുന്നു ആദ്യ പരീക്ഷണ ഓട്ടത്തിന്റെ സാരഥികള്‍. ജൂണില്‍ റെയില്‍വേ സുരക്ഷ അതോറിറ്റി കമ്മിഷണര്‍ എത്തി അനുമതി പത്രം നല്‍കിയശേഷം മാത്രമേ മെട്രോ സര്‍വ്വീസുകള്‍ തുടങ്ങൂ.
അതേസമയം ചടങ്ങില്‍ നിന്ന് ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം വിട്ടുനിന്നു. ക്ഷണക്കത്തില്‍ പേരില്ലാത്തതിനാലാണ് ചടങ്ങ് ബഹിഷ്ക്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: