ബാര്‍ കോഴ: മന്ത്രി ബാബു രാജിവയ്ക്കണമെന്ന് കുമ്മനം

Saturday 23 January 2016 11:51 am IST

മുക്കം: ബാര്‍കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി തീരുമാനിച്ച സാഹചര്യത്തില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ അദ്ദേഹം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. സുപ്രധാനമായ നിരീക്ഷണങ്ങളാണ് വിജിലന്‍സ് കോടതി നടത്തിയിരിക്കുന്നത്. അഴിമതി ആരോപണവിധേയനായ മന്ത്രി ബാബുവിനെ ഇതുവരെ സംരക്ഷിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. വിജിലന്‍സിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ ബാബുവിന് അര്‍ഹതയില്ലെന്ന് കുമ്മനം പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.