കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസിലെ പി. ജയരാജന് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഈ മാസം 28ലേക്ക് മാറ്റി. തലശ്ശേരി സെഷന്‍സ് കോടതിയുടെതാണ് നടപടി.
ജാമ്യം നല്‍കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ സിബിഐക്ക് നോട്ടീസയക്കാനും കോടതി ഉത്തരവായി. രാഷ്ട്രീയ പ്രേരിതമായി കേസില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചാണ് ജയരാജന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
നേരത്തെ രണ്ടുതവണ ജയരാജന് മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതിയില്‍ നല്‍കിയെങ്കിലും അത് കോടതി തള്ളിയിരുന്നു. കേസില്‍ പ്രതിയല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: