കൊച്ചി: കോട്ടയം വഴിയുള്ള റെയില്‍ പാതയില്‍, പിറവം – കുറുപ്പന്തറ ഭാഗത്തെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി വൈക്കം റോഡിലെ പാത ഇരട്ടിപ്പിക്കലും മാവേലിക്കരയിലെ മുല്ലംപിലാവില് പാലത്തിന്റെ നവീകരണവും നടക്കുന്നതിനാല്‍ 27ന് റെയില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു.
ബുധനാഴ്ച രാവിലെ 11.30ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന കായംകുളം പാസഞ്ചര്‍ (56387) തിരിച്ച് വൈകുന്നേരം 5ന് കായംകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം പാസ്സഞ്ചര്‍(56388) കൊല്ലത്തുനിന്ന് നിന്ന് 07. 40നു പുറപ്പെടുന്ന എറണാകുളം മെമു (66300), തിരിച്ച് 02.40 നു പുറപ്പെടുന്ന എറണാകുളം മെമു (66301) എന്നിവ പൂര്‍ണമായും റദ്ദ് ചെയ്തു.
മംഗലാപുരം-നാഗര്‍കോവില്‍ പരശുരാം എക്സ്പ്രസ്സ് , കന്യാകുമാരി-മുംബൈ സിഎസ്ടി എക്സ്പ്രസ്സ് എന്നിവ എറണാകുളം ജംഗ്ഷന്, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റോപ്പ് നല്കി ആലപ്പുഴ വഴി തിരിച്ചുവിടും.
ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ്സ് രണ്ടു മണിക്കൂറും, ലോകമാന്യതിലക്-കൊച്ചുവേളി എക്സ്പ്രസ്സ് (22113) 35 മിനിറ്റും പിറവത്ത് പിടിച്ചിടും. തിരുവനന്തപുരം –ന്യൂദല്‍ഹി കേരള എക്സ്പ്രസ്സ് തിരുവനന്തപുരത്തിനും കായംകുളത്തിനും ഇടയില്‍ 75 മിനിറ്റ് വൈകാനും സാധ്യതയുണ്ടെന്ന് റെയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: