ചേര്‍ത്തല: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രക്ക് ഫെബ്രുവരി അഞ്ചിന് ചേര്‍ത്തലയില്‍ സ്വീകരണം നല്‍കും. സ്വാഗത സംഘ രൂപീകരണ യോഗം ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ് അദ്ധ്യക്ഷത വഹിച്ചു.
ദക്ഷിണ മേഖലാ സെക്രട്ടറി എല്‍. പത്മകുമാര്‍, അഡ്വ. കെ.ആര്. അജിത്കുമാര്‍, എം.എസ്. ഗോപാലകൃഷ്ണന്, അരുണ്‍ കെ. പണിക്കര്‍, കട്ടിയാട്ട് ഗിരീശന്, എം.വി. സുഗുണന്, എസ്. പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി അഡ്വ. എം.പി. ഭാര്ഗവന്, എം.ഡി. ശശികുമാര്‍, കെ.എ. അജിത്കുമാര്‍, പി.ആര്. ബാലചന്ദ്രന് (രക്ഷാധികാരികള്‍), അഡ്വ. കെ. പ്രേംകുമാര്‍ (ചെയര്മാന്), എസ്. പത്മകുമാര്‍, പി.ആര്. രാധാകൃഷ്ണന്, സുമ ഹരിദാസ്, എം.വി. സുഗുണന്, കെ.ബി. ഷാജി (ജനറല്‍ കണ്‍വീനര്‍മാര്‍) അഡ്വ. പി.കെ. ബിനോയ്, അരുണ്‍ കെ. പണിക്കര്‍, എം.എസ്. ഗോപാലകൃഷ്ണന് (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വിമോചന യാത്രക്ക് നല്കുന്ന സ്വീകരണ ചടങ്ങില്‍ പട്ടണക്കാട് പഞ്ചായത്ത് എട്ടാം ബൂത്തില്‍ നിന്നും 150 പേരെ പങ്കെടുപ്പിക്കാന്‍ ബൂത്ത് യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.എന്‍. അശോകന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സെബാസ്റ്റ്യന്‍, സെക്രട്ടറി പി.കെ.സ്വരാജ്, കെ.പി.വക്കച്ചന്, ആര്.ഡി. ഉണ്ണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: