ആലപ്പുഴ: കുടുംബശ്രീ ജില്ലാ മിഷന് കോഓഡിനേറ്റര്‍ മുഹ്സിന് കോയക്കെതിരെ കേസ്. ഓഫിസിലെ ഉദ്യോഗസ്ഥയോട് മാനഹാനി ഉണ്ടാകത്തക്ക നിലയില്‍ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് നടപടി. 2013 മുതല്‍ 2015 വരെയുളള കാലയളവിലെ വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് സെക്ഷന്‍ 354 (എ), 509 ഐപിസി, പോലിസ് ആക്റ്റ് 119 (എ) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ഇതുസംബന്ധിച്ച് പരാതി നിലവിലുണ്ടെങ്കിലും നടപടി സ്വീകരിക്കാതെ പോലീസ് കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരി കോടതിയെ സമീപിച്ച് മജിസ്ട്രേററിന് മുമ്പാകെ മൊഴി നല്കി. ആലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് എത്തിയതോടെ ഉത്തരവു വരുന്നതിന് മുമ്പ് തന്നെ പൊലീസ് കേസെടുക്കാന്‍ തയാറാകുകയായിരുന്നു. കേസ് പരിഗണിച്ച കോടതി 19ന് കേസെടുക്കാന്‍ ഉത്തരവിടുകയം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: