പെനാങ്: ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍താരം പി.വി. സിന്ധു മലേഷ്യന്‍ മാസ്റ്റേഴ്സിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന സെമിയില്‍ ഒന്നാം സീഡായ ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുന്നിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മൂന്നാം സീഡായ സിന്ധു കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഒരു മണിക്കൂറും ഒന്‍പത് മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ 21-9, 12-21, 21-10 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. 2013-ലെ ചാമ്പ്യനാണ് സിന്ധു. സ്കോട്ട്ലന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മറാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.
അതേസമയം പുരുഷ വിഭാഗത്തില്‍ കെ. ശ്രീകാന്ത് സെമിയില്‍ പുറത്തായി. മലേഷ്യന്‍ താരം ഇസ്ക്കന്ദര്‍ സൈനുദ്ദീനാണ് രണ്ടാം സീഡായ ശ്രീകാന്തിനെ അടിമറിച്ചത്. 48 മിനിറ്റ് നീണ്ട കളിയില്‍ 27-25, 21-9 എന്ന സ്കോറിനായിരുന്നു മലേഷ്യന്‍ താരത്തിന്റെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: