ചെങ്ങന്നൂര്‍: കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ എറ്റവും വലിയ പൊതുമേഖലാ സ്ഥാപനയായ കെഎസ്ആര്‍ടിസി യെ തകര്‍ച്ചയുടെ വക്കില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ബിഎംസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ആവശ്യപ്പെട്ടു. കെഎസ്ടി എംപ്ലോയി സംഘിന്റെ വാര്‍ഷിക സമ്മേളനവും സമര്‍പ്പണ നിധി ശേഖരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് പി.ആര്. വിനോദ്കുമാര്‍ അധ്യക്ഷനായിരുന്നു.
കെഎസ്ടിഇഎസ് ജില്ലാ പ്രസിഡന്റ് കെ. സദാശിവന്‍പിള്ള മുഖ്യ പ്രഭാഷണം നടത്തി. എന്‍.ദേവസ്, വിനോദ്കുമാര്‍, എന്‍.ജെ. സിജുമോന്‍, ആര്‍എസ്എസ് ജില്ലാ വ്യസ്ഥാ പ്രമുഖ് സി. മുരളീധരന്‍പിള്ള, ആര്. അനില്‍കുമാര്‍, വി.എസ.് അജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി എം.എസ.് നന്ദകുമാര്‍ (പ്രസിഡന്റ്), പി.ആര്. വിനോദ് കുമാര്‍, പി.ആര്. രാധാകൃഷ്ണന് (വൈസ് പ്രസിഡന്റ്), എന്‍.മനോജ് (സെക്രട്ടറി), സി.എസ.് സുനുകുമാര്‍, വി.എസ്. അജീവ്(ജോ. സെക്രട്ടറി), ആര്. അനില്‍കുമാര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: