പാലാ റോഡില്‍ അപകടം പതിയിരിക്കുന്നു

Saturday 23 January 2016 9:42 pm IST

തൊടുപുഴ: പാലാ റോഡില്‍ ഇന്‍ഡസ് മോട്ടോഴ്‌സിന് എതിര്‍വശത്തായി റോഡിലേക്ക് ഇറക്കി ഉണ്ടാക്കിയിരിക്കുന്ന കോണ്‍ക്രീറ്റ്‌കെട്ട് അപകടം സൃ്ഷ്ടിക്കുന്നു. ടൂവീലര്‍, ഓട്ടോ തുടങ്ങിയ വാഹനങ്ങള്‍ ഈ കെട്ടില്‍ കയറി അപകടത്തിന് കാരണമാവുന്നു. എത്രയും വേഗം അപകടത്തിന് കാരണമായ കെട്ട് റോഡില്‍ നിന്നും മാറ്റി അപകടം ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.ഉത്തരവാദിത്തപ്പെട്ട പൊതുമരാമത്ത് വകുപ്പ്, മുന്‍സിപ്പാലിറ്റി റോഡ് സുരക്ഷവാരം നടത്തുന്ന വാഹന വകുപ്പ്, ട്രാഫിക് നിയന്ത്രിക്കുന്ന പോലീസ് അധികാരികള്‍ തുടങ്ങിയവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ഇന്റര്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.