കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമന്നാവശ്യപ്പെട്ടുകൊണ്ടുള്ള പക്ഷോഭ സമിതി നടത്തിവരുന്ന നിരാഹാര സമരം 5-ാം ദിവസത്തിലേക്ക് കടന്നു. ഡോ.ഡി.സുരേന്ദ്രനാഥ് ആശുപത്രിയില്‍ നിരാഹാര സമരം തുടരുകയാണ്. സമരപന്തലിലില് പ്രക്ഷോഭ സമിതി അംഗം ഇ.മനീഷ് ഇന്നലെ വൈകുന്നേരം നിരാഹാര സമരം ആരംഭിച്ചു. മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യാച്ചേരി കൃഷ്ണന് മാസ്റ്റര്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്ന സുരേന്ദ്രനാഥിനെയും മനീഷിനെയും സന്ദര്‍ശിച്ചു. രാജന് കോരമ്പേത്ത്, എം.മുകുന്ദന് മാസ്റ്റര്‍, അഡ്വ.വിനോദ് പയ്യട, പി.പി.മേനോന്, പി.പി.അബൂബക്കര്‍, പി.ബാലന് മാസ്റ്റര്‍, പ്രൊഫ.എം.ജി.മേരി, എന്നിവര്‍ സംസാരിച്ചു. സമരം ശ്കതമാകുന്നതിന്റെ ഭാഗമായി 25-ാം തിയ്യതി തിങ്കളാഴ്ച രാവിലെ 10മുതല്‍ കൂട്ട ജനകീയ ഉപവാസം നടത്തുമെന്ന് പ്രക്ഷോഭസമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: