കൊച്ചി: കോര്‍പ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും ചെറുപ്പക്കാരനായ മേയറായിരുന്നു എ.സി. ജോസ്. 1972ല്‍ കൊച്ചി കോര്‍പ്പറേഷന്റെ മേയറാവുമ്പോള്‍ കേവലം 35 വയസ്സ് മാത്രമായിരുന്നു പ്രായം. 1972 ജൂണ്‍ 2 മുതല്‍ 1973 ജൂണ്‍ 30 വരെയുള്ള കാലഘട്ടത്തിലായിരുന്നു മേയറായത്. അമ്പത് വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ള കൊച്ചി കോര്‍പ്പറേഷന്റെ ആദ്യകാല സാരഥികളില്‍ ഒരാളായിരുന്നു അദ്ദേഹം. അന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരങ്ങള്‍ വളരെ കുറവായിരുന്നുവെങ്കിലും കൊച്ചിയുടെ വികസനത്തിനായി ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
കൊച്ചിയുടെ ജനപ്രിയ മേയര്‍മാരില്‍ ഒരാളായിരുന്നു. എല്ലാ പൊതുപരിപാടികളും പങ്കാളിയായിരുന്ന അദ്ദേഹം ആദ്യമായി ജനപ്രതിനിധിയായതും കൊച്ചി കോര്‍പ്പറേഷനില്‍നിന്നാണ്. പിന്നീട് നിയമസഭയിലേക്കും ലോക്സഭയിലേക്കും പല തവണ തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ജനപ്രതിനിധിയുടെ ബാലപാഠങ്ങള്‍ പഠിച്ചത് കൊച്ചി കോര്‍പ്പറേഷനില്‍ നിന്ന് തന്നെയായിരുന്നു. തൃശൂര്‍, ഇടുക്കി എന്നിവിടങ്ങളില്‍ നിന്ന് പാര്‍ലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ആ കാലത്ത് എല്ലാവരുമായി നല്ല വ്യക്തി ബന്ധമാണ് പുലര്ത്തിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: