ആലുവ: പതിനഞ്ചാമത് ആള് ഇന്ത്യ ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം എംഎസ്പി എച്ച്എസ്എസ് കിരീടം സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തിരുവനന്തപുരം പൂവാര്‍ ഗവ. വിഎച്ച്എസ്എസിനെ പരാജയപ്പെടുത്തിയാണ് എംഎസ്പി സ്കൂള്‍ കിരീടം ചൂടിയത്. വിജയികള്‍ക്ക് വേണ്ടി 45-ാം മിനിറ്റില്‍ ഗാനി അഹമ്മദ് നിഗമും 55-ാംമിനിറ്റില്‍ വിഷ്ണു ഭാസ്ക്കറും ഗോള്‍ നേടി.
ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച കളിക്കാരനായി ഗാനി അഹമ്മദ് നിഗമും മികച്ച ഗോള്‍കീപ്പറായി എം.എസ്. സുജിത്തും മികച്ച പ്രതിരോധനിര താരമായി ബിനുവും മിഡ്ഫീല്‍ഡറായി വിഷ്ണു മനോജും (നാലുപേരും എംഎസ്പി സ്കൂള്‍ മലപ്പുറം) മികച്ച മുന്നേറ്റനിര താരമായി പൂവാര്‍ വിഎച്ച്എസ്എസിന്റെ കുഞ്ഞുമോനും തെരഞ്ഞെടുക്കപ്പെട്ടു. ടോപ് സ്കോറര്‍ക്കുള്ള അവാര്‍ഡും ഗാനി അഹമ്മദ് നിഗത്തിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: