കൊച്ചി: കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് ജില്ലാ സമ്മേളനം 31 ന് രാവിലെ 9.30 ന് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയേറ്റര്‍ ഹാളില്‍ നടക്കും. എസ്. ശര്‍മ്മ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പ്രസിഡന്റ് എം.എന്‍. ശശീന്ദ്രന് അധ്യക്ഷത വഹിക്കും. മേയര്‍ സൗമിനി ജയിന് മുഖ്യപ്രഭാഷണം നടത്തും. വി.പി. ജോര്‍ജ്, കെ.എന്‍. ഗോപിനാഥ്, കെ.വി. മധുകുമാര്‍, ബോബി തോമസ്, കെ.രവികുമാര്‍, കെ.എന്‍. ലതാനാഥന്‍ എന്നിവര്‍ സംസാരിക്കും. പ്രതിനിധിസമ്മേളനം കെഎന്‍ഇഎഫ് സംസ്ഥാന വൈസ്പ്രസിഡന്റ് ജയ്സണ്‍ മാത്യു ഉദ്ഘാടനംചെയ്യും. എ. അജിത്കുമാര്‍ സ്വാഗതവും ആര്. രാധാകൃഷ്ണന് നന്ദിയും പറയും. സമ്മേളനത്തിന് മുന്നോടിയായി നാളെ രാവിലെ 10ന് ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ യുപി, ഹൈസ്കൂള്‍ വിഭാഗത്തിന്റെ ചിത്രരചനാ മത്സരം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: