കോട്ടയം: വികസന കേരളത്തിനായി എല്ലാവര്ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രക്ക് ഫെബ്രുവരി 4ന് കോട്ടയത്ത് സ്വീകരണം നല്‍കും. ഇതിന് മുന്നോടിയായി കോട്ടയം നിയോജകമണ്ഡലത്തിലെ 158 ബൂത്തുകളിലും 31ന് പതാക ഉയര്‍ത്തുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ് അറിയിച്ചു. ജില്ലാ പ്രസിഡന്റ് എന്‍.ഹരി രാവിലെ തിരുനക്കരയില്‍ പതാകദിനം ഉദ്ഘാടനം ചെയ്യും. ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ നേതൃയോഗത്തില്‍ ജില്ലാ സെക്രട്ടറി പി.സുനില്‍കുമാര്‍, കെ.എസ്.ഓമനക്കുട്ടന്, ആര്.സാനു, കെ.ശങ്കരന്, കെ.യു.ശാന്തകുമാര്‍, രണരാജ് പൂഴിമേല്‍, പി.ജെ.ഹരികുമാര്‍, രമേശ് കല്ലില്‍, അനില്‍ തോട്ടുപുറം, കുടമാളൂര്‍ രാധാകൃഷ്ണന്, കെ.എല്‍.സജീവന്, കെ.സി.സന്തോഷ്കുമാര്‍, ഡോ.ഇ.കെ.വിജയകുമാര്‍, കെ.വി.ഭുവനേശ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: