പാലാ: സ്വാതന്ത്രസമര സേനാനിയും നിയമസഭാ സ്പീക്കറുമായിരുന്ന ആര്.വി. തോമസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമ്മാനിച്ചു. നിഷ്കളങ്ക രാഷ്ട്രീയത്തിന്റെ പ്രതിരൂപമായിരുന്ന ആര്.വി. തോമസ് പൊതുപ്രവര്ത്തകര്ക്കെന്നും ഉത്തമ മാതൃകയാണെന്നും മന്ത്രി അനുസ്മരിച്ചു.
ആര്.വി. തോമസിന്റെ അറുപത്തിയൊന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.
സേവനമായല്ല ജീവിത ദൗത്യമായാണ് താന്‍ സാമൂഹ്യ സേവനത്തെ കാണുന്നതെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് ദയാബായി പറഞ്ഞു. പാലാ രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ജോയി എബ്രഹാം എംപി, മുന്‍ എംഎല്‍എ വി.എന്‍. വാസവന്, നഗരസഭാദ്ധ്യക്ഷ ലീന സണ്ണി, അഡ്വ. ടോമി കല്ലാനി, അഡ്വ. ജോര്‍ജ്ജ് സി. കാപ്പന്, തോമസ് ആര്.വി., ഡോ. സിറിയക് തോമസ്, ഡോ. കെ.കെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: