കോട്ടയം: ബിജെപി കോട്ടയം ജില്ലാ പരിസ്ഥിതി സെല്ലിന്റെ ആഭിമുഖ്യത്തില്‍ 26ന് കളക്ട്രേറ്റിന് മുന്നില്‍ പച്ചക്കറി സമരം നടത്തും. അന്യസംസ്ഥാന പച്ചക്കറികളിലെ വിഷാംശ പരിശോധന കര്‍ശനമായി സര്‍ക്കാര്‍ നടപ്പിലാക്കുക, അടുക്കളത്തോട്ട നിര്‍മ്മാണ സാമഗ്രികളും പച്ചക്കറി വിത്തുകളും സൗജന്യമായി സര്‍ക്കാര്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. 26ന് രാവിലെ 10 മുതല്‍ 1.30 വരെ നടക്കുന്ന നിരാഹാര സമരം ബിജെപി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ബിജെപി പരിസ്ഥിതി സെല്‍ ജില്ലാ കണ്‍വീനര്‍ ഡോ. പ്രവീണ്‍ ജോര്‍ജ് ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ് കുര്യന് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഹരിതസന്ദേശം നല്‍കും. കോട്ടയം മണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് പച്ചക്കറി വിത്ത് വിതരണോദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടരിമാരായ കെ.പി. സുരേഷ്, ലിജിന്‍ ലാല്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്. മുരളീധരന്, കൗണ്‍സിലര്‍ റ്റി.എന്‍. ഹരികുമാര്‍, പ്രൊ. ബി. വിജയകുമാര്‍, കെ.ആര്. വിശ്വംഭരന്, റീബാ വര്‍ക്കി, പി.സുനില്‍ കുമാര്‍, കോര സി. ജോര്‍ജ്, രമേഷ് കാവിമറ്റം, ജിജോ ജോസഫ്, ജയപ്രകാശ് വാകത്താനം, രാജേഷ് ജി, അനില്‍ തോട്ടുപുറം, നാസര്‍ റാവൂത്തര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: