ചവറ: ശ്രേഷ്ഠഭാരതം സമൃദ്ധകേരളം എല്ലാവര്ക്കും അന്നം, വെള്ളം, മണ്ണ് എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്ര ഫെബ്രുവരി ഏഴിന് വൈകിട്ട് നാലിന് ചവറയില്‍ എത്തുമ്പോള്‍ ഉജ്ജ്വല സ്വീകരണം നല്‍കുന്നതിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഡോ.ശ്രീകുമാര്‍ രക്ഷാധികാരിയും മാമ്പുഴ ശ്രീകുമാര്‍ ചെയര്‍മാനും ഭരണിക്കാവ് രാജന് ജനറല്‍ കണ്‍വീനറുമായി തെരഞ്ഞെടുക്കപ്പെട്ടു.
വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി അപ്പുക്കുട്ടക്കുറുപ്പ്, തേവലക്കര രാജീവ്, പി. വി വിനോദ്, എസ്. മന്മഥന്, അഡ്വ. രാജന് പിളള, ശൈലേന്ദ്രബാബു, അഞ്ജനാസുരേഷ്, ചേനങ്കര ഹരികുമാര്‍, അഡ്വ. ജയചന്ദ്രന്, രാജീവന്, പരിമണം ബാബുരാജ്, അജയകുമാര്‍, കെ. സോമന് എന്നിവരെയും തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ഭരണിക്കാവ് രാജന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം മാലുമേല്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ആര്.എസ്.എസ് ഗ്രാമജില്ലാ വ്യവസ്ഥാ പ്രമുഖ് ആര്. മോഹനന്, എന്‍ രാജന്, ബിനിജ രാജന്, ശ്രീദേവി, ജയന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: