തിരുവനന്തപുരം: വിജിലന്‍സിനെതിരെ കോടതിയുടെ ഭാഗത്തു നിന്ന് രൂക്ഷ വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടിയന്തരമായി രാജി വെക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്.
വിജിലന്‍സ് നിരന്തരം വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നു. അടുത്ത കാലത്ത വിജിലന്‍സിനു നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളിലൂടെ വകുപ്പ് കൈകാര്യം ചെയ്യാന്‍ വിജിലന്‍സ് യോഗ്യനല്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്. വിമര്‍ശനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ബാധകമാണെന്നും അതിനാല്‍ അദ്ദേഹവും രാജിവെക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
കെ ബാബു ഉയര്‍ത്തുന്ന ഗൂഢാലോചന ആരോപണം ഈ കേസില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ ഗൂഢാലോചന ആരോപണം ശുദ്ധ അസംബന്ധമാണെന്നും പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: