ന്യൂദല്‍ഹി: തണുത്തു വിറക്കുകകയാണ് ഇന്ദ്രപ്രസ്ഥം. ഇന്ന് രാവിലെ രാജ്യതലസ്ഥാനത്ത് താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്. കനത്ത മൂടല്‍ മഞ്ഞുമൂലം ഗതാഗതം തടസപ്പെട്ടു.
മഞ്ഞ് കനത്തതോടെ ദല്‍ഹിയിലെ 18ലധികം ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.മഞ്ഞില്‍ യാത്രികരെ സഹായിക്കാനുള്ള സൗകര്യങ്ങള്‍ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്രകള്‍ ഒഴിവാക്കുന്നവര്‍ക്ക് ടിക്കറ്റുകള്‍ റദ്ദാക്കാന്‍ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് ആഭ്യന്തര സര്‍വീസുകള്‍ വൈകിയപ്പോള്മൂന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. 20ലധികം ട്രെയിനുകള്‍ വൈകിയായിരിക്കും ഓടുകയെന്നാണ് വിവരം. വെള്ളിയാഴ്ച്ച നാല് ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴ്ന്നിരുന്നു. 17 ഡിഗ്രി സെല്‍ഷ്യസാണ് ഈ അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: