ന്യൂദല്‍ഹി: ബിജെപി ദേശീയ അദ്ധ്യക്ഷനായി അമിത് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് പതിനൊന്നരയോടു കൂടിയാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപിയിലെ എല്ലാ വിഭാഗത്തിന്റേയും പിന്തുണ ഉറപ്പിച്ചുകൊണ്ടാണ് ദേശീയ അധ്യക്ഷന്‍ സ്ഥാനത്തേക്ക് അമിത് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും അമിത്ഷായുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു.
അ്മിത് ഷായുടെ തെരഞ്ഞെടുപ്പ് പാര്‍ട്ടി പ്രവര്‍ത്തകരും ആഘോഷമാക്കുകയാണ്. അശോകാ റോഡിലെ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ വന്‍തോതില്‍ ഒഴുകുകയായിരുന്നു. വലിയ ഡ്രമ്മുകള്‍ മുഴക്കിയും പടക്കം പൊട്ടിച്ചുമാണ് അമിത് ഷായുടെ തെരഞ്ഞെടുപ്പ് ഇവര്‍ ആഘോഷമാക്കിയത്. ദല്‍ഹിക്ക് പുറമേ ബംഗലൂരുവിലും ലക്്നോവിലും പ്രവര്‍ത്തകര്‍ ആഘോഷമായി തെരുവിലിറങ്ങി.
ബിജെപിയുടെ ആശയങ്ങളോടുളള പ്രതിബദ്ധതയും സംഘടനാ പാടവവും ആണ് അമിത് ഷായെ വ്യത്യസ്തനാക്കുന്നതെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ വെങ്കയ്യ നായിഡു പറഞ്ഞു. ഉചിതനായ വ്യക്തിയാണ് ബിജെപിയുടെ അദ്ധ്യക്ഷനായിരുക്കന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിത് ഷായുടെ നേതൃത്വത്തില്‍ പാര്‍ട്ടി പുതിയ ഉയരങ്ങള്‍ താണ്ടുമെന്ന് വിശ്വാസമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: