സ്‌ക്കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി

Sunday 24 January 2016 8:15 pm IST

ചേര്‍ത്തല: എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്നു കോടി എഴുപത് ലക്ഷം രൂപ വിനിയോഗിച്ചുള്ള 12 നിര്‍മാണ ജോലികള്‍ക്ക് ഭരണാനുമതി ലഭിച്ചു. ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് ലാബ്, ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്മുറി എന്നിവ ഉള്‍പ്പെട്ട കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിന് ഒരുകോടിയും കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ചിറപ്പുറത്ത് ചിറയ്ക്കല്‍ റോഡ്, പതിനാലാം വാര്‍ഡിലെ കഞ്ഞിക്കുഴി കട്ടയില്‍ റോഡുകളുടെ പുനരുദ്ധാരണത്തിന് 35 ലക്ഷവും, തണ്ണീര്‍മുക്കം പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ മുയ്ക്കല്‍ കട്ടച്ചിറക്കരി റോഡ് പുനരുദ്ധാരണം, ആറാം വാര്‍ഡില്‍ ചെറിയത്തുംതറ കൊറ്റനാട്ട് റോഡ് പുനരുദ്ധാരണം, നിര്‍മാണം എന്നിവയ്ക്ക് 30 ലക്ഷവും, നഗരസഭ അഞ്ച്, ആറ് വാര്‍ഡുകളിലുള്‍പ്പെട്ട ഓങ്കാരേശ്വരം പരപ്പേല്‍ റോഡിന്റെ പുനരൂദ്ധാരണത്തിനും, വനിതാ ഹോസ്റ്റല്‍ പഴംകുളം റോഡ് നിര്‍മാണത്തിനും 25 ലക്ഷം രൂപ വീതവും, തണ്ണീര്‍മുക്കം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ പുത്തനങ്ങാടി പോട്ടയില്‍ എസ്എന്‍ഡിപി റോഡ്, 17-ാം വാര്‍ഡില്‍ ടിഎംഎംസി മരുത്തോര്‍വട്ടം ഭഗവതി ക്ഷേത്രം റോഡുകളുടെ പുനരുദ്ധാരണത്തിനും, കഞ്ഞിക്കുഴി പഞ്ചായത്ത് അയ്യപ്പഞ്ചേരി കേളാത്ത് റോഡ് പുനരുദ്ധാരണത്തിനും ആറാം വാര്‍ഡിലെ മൂലം വെളി കോളനി റോഡ് മെറ്റലിങിനും, മുഹമ്മ പഞ്ചായത്ത് 14-ാം വാര്‍ഡിലെ കമ്പിയകത്ത് കവല പോളക്കാടന്‍ കവല റോഡ് പുനരുദ്ധാരണത്തിനും, തണ്ണീര്‍മുക്കം പഞ്ചായത്ത് പത്താം വാര്‍ഡില്‍ പനങ്ങാട് എക്‌സ്‌ചേഞ്ച് റോഡ് പതിമൂന്നാം വാര്‍ഡില്‍ ചിറത്തറ സ്‌കൂള്‍കവല റോഡ് എന്നിവയുടെ പുനരുദ്ധാരണത്തിനും, മുഹമ്മ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ തോട്ടുമുഖപ്പ് വാലന്‍ചിറ റോഡും കലുങ്കും നവീകരിക്കുന്നതിനും, പതിനൊന്നാം വാര്‍ഡില്‍ എ.ടി റോഡ് മുഹമ്മ ഗവ. എല്‍പി സ്‌കൂള്‍ റോഡ് പുനരുദ്ധാരണത്തിനും 25 ലക്ഷം രൂപ വീതവും, വയലാര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലെ എംഎന്‍ ലക്ഷം വീട് ചെല്ലാനത്ത് റോഡിന്റെ പുനരുദ്ധാരണത്തിനും, ചേര്‍ത്തല തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡില്‍ ടിവി കവല പാലയ്ക്കല്‍ റോഡ് പുനരുദ്ധാരണത്തിനും 15 ലക്ഷം രൂപവീതവുമാണ് അനുവദിച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.