ചെറുതോണി: മണിയാറന്‍കുടി വട്ടമേട് കടയില്‍ മോഷണം. പുതുക്കൊള്ളിയില് അനിലിന്റെ ഭാര്യ രാജി നടത്തുന്ന പലചരക്കു കടയിലാണ് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് മോഷണം നടന്നത്. 15000 ത്തോളം രൂപയുടെ സാധനങ്ങള്മോഷണം പോയതായി കടയുടമ പറഞ്ഞു. സെറ്റ് അപ് ബോക്സ്, ഉണങ്ങിയ കൊക്കോ പരിപ്പ്, റീചാര്‍ജ് ടോപ്പ് അപ് തുടങ്ങിയ സാധനങ്ങളാണ് മോഷണം പോയത്. കടയോടുചേര്‍ന്നുള്ള സായാഹ്ന ക്ലബ്ബിലെ സെറ്റ് അപ് ബോക്സും മോഷണം പോയിരുന്നു. പ്രതികളെന്നു സംശയിക്കുന്ന മൂന്നുപേരെ ഇടുക്കി പോലീസ് കസ്റ്റഡിയിലെടുത്തു. കടയില്‍നിന്നും നൂറ്റമ്പതുമീറ്റര്‍ അകലെ ഒരു വീടിന്റെ പിറകുവശത്തുനിന്നും മോഷണം പോയ കുറെ വസ്തുക്കള്ചാക്കില് കെട്ടിയ നിലയില്‍ കണ്ടെത്തി. കടയുടെ പിന് വശത്തെ മുറിയോടു ചേര്‍ന്നുള്ള വാതില്‍ ഇളക്കിമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തു കയറിയതെന്ന് കടയുടമ പറഞ്ഞു. കടയുടമയുടെ പരാതിയെ തുടര്‍ന്ന് പോലീസും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണംനടത്തി. പ്രതികളെ കുറിച്ച് കൂടുതല്‍ വിവരം അറിവായി വരുന്നതേയുള്ളുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: