ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ആറാമത് ദേശീയ വോട്ടേഴ്സ് ദിനം രാജ്യത്താകമാനം ഇന്ന് ആഘോഷിക്കും. ന്യൂദല്‍ഹിയില്‍ നടക്കുന്ന വോട്ടേഴ്സ്ദിനാഘോഷത്തില് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അധ്യക്ഷത വഹിക്കും.
‘ബിലീഫ് ഇന്‍ ബാലറ്റ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസീം സെയ്ദി നിര്‍വ്വഹിക്കുകയും ആദ്യപ്രതി രാഷ്ട്രപതിക്ക് സമര്‍പ്പിക്കുകയും ചെയ്യും.
മികച്ച ചീഫ് ഇലക്ട്രിക്കല്‍ ഓഫീസര്‍, ജില്ലാ ഇലക്ട്രിക്കല്‍ ഓഫീസേഴ്സ്, എസ്പിമാര് എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ രാഷ്ട്രപതി വിതരണം ചെയ്യും. ഇത്തവണമുതല്‍ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും ഏജന്‍സികള്‍ക്കും അവാര്‍ഡ് നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: