തിരുവനന്തപുരം: ബാര്‍കോഴ വിഷയത്തില്‍ തന്റെ വീട്ടില്‍ ഗൂഢാലോചന നടത്തിയെന്ന മുന്‍മന്ത്രി കെ.ബാബുവിന്റെ പ്രസ്താവനയ്ക്കെതിരെ മാനനഷ്ട് കേസ് നല്‍കുമെന്ന് വി.ശിവന്‍കുട്ടി എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു.
മന്ത്രിക്കെതിരെ കേസ് എടുക്കാന്‍ കോടതി പറഞ്ഞപ്പോള്‍ ഉണ്ടായ ജാള്യത മറയ്ക്കുന്നതിനു വേണ്ടി മാത്രമാണ് ബാബു ഇപ്പോള്‍ സ്ഥലകാല ബോധമില്ലാത്തവരെ പോലെ പിച്ചും പേയും പറയുന്നത്.
ബാബു പറഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന് വീട്ടില്‍ വരുകയേ ചെയ്തിട്ടില്ല. വീട്ടില്‍വച്ച് ആരുമായും ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: