ആപ്പാഞ്ചിറ പഴയ മേല്‍പ്പാലം പൊളിച്ചു നീക്കി

Sunday 24 January 2016 11:11 pm IST

കോട്ടയം: വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ആപ്പാഞ്ചിറ പഴയ മേല്‍പാലം റെയില്‍ ഇരട്ടിപ്പിക്കലിന്റെ ഭാഗമായി വലിയ ക്രയിനുകള്‍ ഉപയോഗിച്ച് പൊളിച്ചു നീക്കി. കോട്ടയം, എറണാകുളം റെയില്‍പ്പാത റെയില്‍പ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുതിയ മേല്‍പ്പാലം പണി പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കി തുറന്നു കൊടുത്തിരുന്നു. വൈദ്യുത ലൈന്‍ വലിക്കുന്നതിനായി പഴയ മേല്‍പ്പാലം ക്രയിനുകള്‍ ഉപയോഗിച്ചാണ് പൊളിച്ചു നീക്കിയത്. കോട്ടയം, വൈക്കം റോഡിലെ റോഡിലെ തിരക്കായതിനാല്‍ വളരെ വേഗത്തിലാണ് പണി പൂര്‍ത്തീകരിച്ചത്. കോട്ടയം, എറണാകുളം റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിന്റെ പണിയും ഉടന്‍ പൂര്‍ത്തികരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. അടുത്തമാസത്തോടെ ട്രയിനുകള്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.