മുംബൈ: ഫെബ്രുവരി ആറിന് നടക്കുന്ന ഐപിഎല്‍ താരലേലത്തിന്റെ രണ്ടാം ഘട്ടത്തില്‍ യുവരാജ് സിങ്, കെവിന് പീറ്റേഴ്സണ് എന്നിവര്‍ക്കൊപ്പം സഞ്ജു.വി. സാംസണും അടിസ്ഥാനവില രണ്ടു കോടി രൂപ. ഇവരുള്‍പ്പെടെ 12 പേര്‍ക്കാണ് അടിസ്ഥാനവില രണ്ട് കോടിയായി ബിസിസിഐ നിശ്ചയിച്ചത്.
ഷെയ്ന് വാട്സണ്, ഇഷാന്ത് ശര്‍മ, മിച്ചല്‍ മാര്‍ഷ്, കെയിന്‍ റിച്ചാര്ഡ്സണ്, മൈക്ക് ഹസി, ആശിഷ് നെഹ്റ, ദിനേഷ് കാര്‍ത്തിക്, സ്റ്റുവര്‍ട്ട് ബിന്നി, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ മറ്റുള്ളവര്‍. ഡെയ്ല്‍ സ്റ്റെയ്ന്, മോഹിത് ശര്‍മ, ജോസ് ബട്ലര് എന്നിവര്‍ക്ക് ഒന്നരക്കോടിയാണ് വില. ഇര്ഫാന് പഠാന്, ടിം സൗത്തി എന്നിവര്‍ക്ക് ഒരു കോടിയും, മാര്ട്ടിന് ഗുപ്ടില്‍, ജെയ്സണ്‍ ഹോള്‍ഡര്‍, ബരീന്ദര്‍ സ്രന്‍ എന്നിവര്‍ക്ക് 50 ലക്ഷവും അടിസ്ഥാനവില.
ലേലത്തില്‍ കൂടുതല്‍ തുക വിനിയോഗിക്കാന്‍ അവസരമുള്ളത് ദല്‍ഹി ഡെയര്‍ഡെവിള്‍സിന്, 37.15 കോടി. പുതുമുഖ ടീമുകള്‍ റൈസിങ് പൂനെ, രാജ്കോട്ട് എന്നിവയ്ക്ക് 27 കോടി വീതം ചെലവിടാം. സണ്‍റൈസേഴ്സ് – 30.15 കോടി, കിങ്സ് ഇലവന് – 23 കോടി, റോയല്‍ ചലഞ്ചേഴ്സ്- 21.65 കോടി, കൊല്‍ക്കത്ത – 17.95 കോടി, മുംബൈ – 14.05 കോടി എന്നിങ്ങനെ മറ്റു ടീമുകള്‍ക്ക് വിനിയോഗിക്കാവുന്ന തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: