അഹമ്മദാബാദ്: ഗുജറാത്തിലെ ചൊര്യാസി നിയമസഭ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥി സംഘാന പട്ടേല്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്തതിന്റെ 61 ശതമാനം വോട്ടു നേടി 43,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. സംഘാനയ്ക്ക് 90,089 വോട്ടുകിട്ടി.
തൊട്ടടുത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 31 ശതമാനം വോട്ടേയുള്ളൂ. ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭത്തിന് ശേഷം ബിജെപിക്ക് കനത്ത തിരിച്ചടിയാണെന്ന് പ്രചരിപ്പിച്ച മാധ്യമങ്ങളുടെ വാദങ്ങള്‍ തെറ്റായിരുന്നുവെന്നു ബോധ്യപ്പെടുത്തുന്നതായി ഇപ്പോഴത്തെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: