ഗൂഡല്ലൂര്‍: കോത്തഗിരി കൊലകൊമ്പ സ്വദേശി ഉദയകുമാറിന്റെ പശുവിനെ പുലി കടിച്ചു കൊന്നു. വീടിന് സമീപത്തെ തേയില തോട്ടത്തില്‍ മേയുന്നതിനിടെയാണ് പശുവിനെ പുലി ആക്രമിച്ചത്.
മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലെ സീഗൂര്‍ വനമേഖലയിലാണ് പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. അഞ്ച് വയസ് പ്രായംതോന്നിക്കുന്ന ആണ് പുലിയെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. പുലികള്‍ തമ്മിലുണ്ടായ സംഘട്ടനത്തെത്തുടര്‍ന്നാണ് പുലി ചത്തതെന്നാണ് വനംവകുപ്പ് അനുമാനിക്കുന്നത്.
വിവരമറിഞ്ഞ് മുതുമല കടുവാസംരക്ഷണ കേന്ദ്രം ഫീല്‍ഡ് ഡയറക്ടര്‍ ശ്രീനിവാസ റെഡ്ഡി, ഡപ്യുട്ടി ഡയറക്ടര്‍ ചന്ദ്രന്, റെയ്ഞ്ചര്‍ കാന്തന് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: