പോലീസ് സ്‌റ്റേഷന് സമീപം തീപിടുത്തം; തൊണ്ടിവാഹനങ്ങള്‍ കത്തിനശിച്ചു

Monday 25 January 2016 11:12 am IST

ശാസ്താംകോട്ട: ശാസ്താംകോട്ട പോലീസ് സ്‌റ്റേഷന് സമീപ ഉണ്ടായ തീപിടുത്തത്തില്‍ തൊണ്ടിവാഹനങ്ങളും കത്തിനശിച്ചു. ഇന്നലെ രാവിലെ 10.30നാണ് സംഭവം. പോലീസ് സ്‌റ്റേഷന് തെക്കുവശം ദേവസ്വം ബോര്‍ഡ് കോളേജിനോട് അടുത്താണ് തീപടര്‍ന്നത്. പോലീസ് സ്‌റ്റേഷനില്‍ എത്തിയവരില്‍ ആരെങ്കിലും ബീഡി കത്തിച്ച് പുല്ലിലേക്ക് ഇട്ടതാകാം തീപടരാന്‍ കാരണമായതൊണ് കരുതുന്നത്. കടുത്ത വേനലില്‍ പുറമ്പോക്കിലെ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പുല്ലും കാട്ടുവള്ളികളും ഉണങ്ങിക്കിടക്കുകയാണ്. ചെറിയ തീപ്പൊരി വീണാല്‍പോലും ആളിപ്പടരും. ശാസ്താംകോട്ട ക്ഷേത്രം പുറമ്പോക്ക്, കോളേജ് എന്നിവിടങ്ങളില്‍ രാവിലെ 10.30നും പോലീസ് സ്റ്റേഷന്‍ പരിസരം ഉച്ചയ്ക്ക് രണ്ടിനോടെയുമാണ് കത്തിയത്. രണ്ട് ഏക്കര്‍ സ്ഥലത്തോളം തടാകത്തിന്റെ തീരപ്രദേശങ്ങളിലെ പുല്‍ക്കാടുകള്‍ കത്തിനശിച്ചു. പുല്ലില്‍ നിന്നും ആളിപ്പടര്‍ന്ന തീയാണ് പോലീസ് സ്‌റ്റേഷന് സമീപമായി സൂക്ഷിച്ച തൊണ്ടിവാഹനത്തിലേക്ക് പടര്‍ന്നുപിടിക്കാനിടയാത്. ഇതിനിടയില്‍ പോലീസ് ഫയര്‍ഫോഴ്‌സില്‍ വിവരം ആറിയിച്ചെങ്കിലും ഫയര്‍ഫോഴ്‌സ് എത്താന്‍ ഒരുമണിക്കൂര്‍ എടുത്തതായും ആക്ഷേപമുണ്ട്. ഞായറാഴ്ച ആയതിനാല്‍ താലൂക്കാഫീസും കോടതിയും പ്രവര്‍ത്തനമില്ലാതിരുന്നത് അപകടം ഒഴിവാക്കി. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീആളിപ്പടരാതിരുന്നത് വന്‍ദുരന്തമാണ് ഒഴിവായത്. ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളില്‍ നിന്നായി എത്തിയ മൂന്നുയൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം തീ നിയന്ത്രണത്തിലാക്കി. സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീആളിപ്പടരാതിരിക്കാന്‍ കാരണമായത് നാട്ടുകാരുടെ കൂട്ടായ്മയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.