കുന്നത്തൂര്‍: ശാസ്താംകോട്ട തടാകതീരത്ത് തീപിടിത്തം. ഏക്കറുകണക്കിന് പ്രദേശത്തെ ലക്ഷക്കണക്കിന് രൂപയുടെ മരങ്ങള്‍ കത്തിയമര്‍ന്നു.
കഴിഞ്ഞദിവസം രാവിലെ 12നോടെയായിരുന്നു ഡിബി കോളജിന് സമീപത്തെ തടാകതീരത്ത് തീപിടിത്തമുണ്ടായത്. തടാകസംരക്ഷണത്തിനായി ജൈവവൈവിധ്യബോര്‍ഡ് അമ്പലക്കടവിനും പരിസരത്തുമായി ആറര ലക്ഷം രൂപ ചെലവഴിച്ച് നട്ടിരുന്ന വൃക്ഷത്തൈകള്‍ തീപിടിത്തത്തില്‍ നശിച്ചു. സാമൂഹ്യവിരുദ്ധരാണ് പിന്നിലെന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: