കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

Monday 25 January 2016 11:17 am IST

ശാസ്താംകോട്ട: കാറും ബൈക്കും കൂട്ടിയിടിച്ച് നാലുവയസുകാരനുള്‍പ്പടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കിഴക്കേകല്ലട കുളിവേലില്‍ വീട്ടില്‍ ശ്രീഹരി(30), ഭാര്യ സൂര്യ(27), മകന്‍ ധനജ്ഞയ്(4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെവൈകിട്ട് അഞ്ചോടെ കുന്നത്തൂര്‍ പാലത്തിന് സമീപത്തായിരുു അപകടം. വെണ്ടാര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ തൈപ്പൂയം കണ്ട് മടങ്ങുകയായിരുന്ന ബൈക്കില്‍ കൊട്ടാരക്കരയിലേക്ക് പോകുകയായിരു കാര്‍ ഇടിക്കുകയായിരുന്നു. മറ്റൊരുവാഹനത്തെ മറികടെത്തിയ കാറാണ് ബൈക്കിലിടിച്ച് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തില്‍ മാതാവിന്റെ മടിയിലിരുന്നു ധനജ്ഞയന്‍ ദൂരേക്ക് തെറിച്ച് വീണു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.